Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violating Terms Of Release

വെനസ്വേലൻ പ്രതിപക്ഷനേതാവ് മോചിതനായി മണിക്കൂറുകൾക്കുള്ളിൽ വീട്ടുതടങ്കലിൽ

കാ​​​ര​​​ക്കാ​​​സ്: വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം പൊ​​​തു​​​മാ​​​പ്പു ന​​​ല്കി വി​​​ട്ട​​​യ​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഹു​​​വാ​​​ൻ പാ​​​ബ്ലോ ഗ്വാ​​​നി​​​പ്പ​​​യെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെടു​​​ത്ത് വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി. സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​താ​​​വ് മ​​​രി​​​യ മ​​​ച്ചാ​​​ഡോ​​​യും ഗ്വാ​​​നി​​​പ്പ​​​യു​​​ടെ കു​​​ടും​​​ബ​​​വുമാണ് ഇ​​​ക്കാ​​​ര്യം ആദ്യം അ​​​റി​​​യി​​​ച്ചത്.

പി​​​ന്നീ​​​ട് വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മോ​​​ച​​​നവ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്ന് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഞാ​​​യ​​​റാ​​​ഴ്ച മ​​​റ്റു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്ത​​​ട​​​വു​​​കാ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് ഗ്വാ​​​നി​​​പ്പ മോ​​​ചി​​​ത​​​നാ​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് അ​​​ഭി​​​മു​​​ഖം ന​​​ല്കി.

വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു നി​​​യ​​​മ​​​സാ​​​ധു​​​ത ഇ​​​ല്ലെ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​ത്ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തു​​​ട​​​ർ​​​ന്ന് സി​​​വി​​​ലി​​​യ​​​ൻ വേ​​​ഷ​​​ത്തി​​​ൽ ആ​​​യു​​​ധം ധ​​​രി​​​ച്ച് നാ​​​ലു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​വ​​​ർ ഗ്വാ​​​നി​​​പ്പ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നാ​​​ണു മ​​​രി​​​യ മ​​​ച്ചാ​​​ഡോ​​​യും ബ​​​ന്ധു​​​ക്ക​​​ളും അ​​​റി​​​യി​​​ച്ച​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ സ​​​മ്മ​​​ർ​​​ദ​​​മാ​​​ണ് വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്ത​​​വ​​​ടു​​​കാ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ഏ​​​താ​​​ണ്ട് 900 പേ​​​ർ മോ​​​ചി​​​ത​​​രാ​​​യി.

Latest News

Corehub Up